NDA നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ "ജന പഞ്ചായത്ത്‌ " സംഘടിപ്പിച്ചു


നാറാത്ത് :- നരേന്ദ്രമോദിയുടെ ഭരണനേട്ടങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനു വേണ്ടി NDA നാറാത്ത് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ "ജന പഞ്ചായത്ത്‌ "സംഘടിപ്പിച്ചു. ബിജെപി ദേശീയ വൈസ് പ്രസിഡന്റ്‌ എ.പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ബിജെപി നാറാത്ത് ഏരിയപ്രസിഡന്റ്‌ പി. ശ്രീജു അധ്യക്ഷത വഹിച്ചു.

ബിജെപി ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ നേതാവ് റിഷാദ് സുല്ലമി തുടങ്ങിയവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി സി.വി പ്രശാന്തൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ കെ.വി രമേശൻ നന്ദിയും പറഞ്ഞു.

Previous Post Next Post