പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് യൂണിറ്റ് കോൺഗ്രസ് സേവാദൾ വളണ്ടിയർമാർക്ക് ഐ എൻ സി വാരിയേഴ്സ് സ്പോൺസർ ചെയ്ത ജേഴ്സിയും, തൊപ്പിയും വിതരണവും കോൺഗ്രസ് സേവാദൾ യോഗവും നടത്തി. സേവാദൾ വളണ്ടിയർക്കുള്ള ജേഴ്സിയും, തൊപ്പിയും മുതിർന്ന ഐൻ സി വാരിയേഴ്സ് മെമ്പർമാരായ സി.കെ മഹമൂദ് ഹാജിയും, എ.പി ഹംസ എന്നിവർ കണ്ണൂർ ജില്ല ട്രഷറർ മുസ പള്ളിപ്പറമ്പും, കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ഷംസു കുളിയാലിന് നൽകി.
ചടങ്ങിൽ പള്ളിപ്പറമ്പ് ബൂത്ത് പ്രസിഡണ്ട് എ.പി അമീർ, കോടിപ്പോയിൽ ബൂത്ത് പ്രസിഡണ്ട് കെ.പി ശുക്കൂർ, ജയ്ഹിന്ദ് ചാരിറ്റി സെൻ്റർ പ്രസിഡണ്ട് സി.കെ മഹമൂദ് ഹാജി. ജയ്ഹിന്ദ് ചാരിറ്റി സെക്രട്ടറി കൈപ്പയിൽ അബ്ദുള്ള, വാർഡ് മെമ്പർ അശ്രഫ് .കെ, നസീർ.പി, ഐ എൻ സി വാരിയേഴ്സ് അഡ്മിൻ റാഫി പറമ്പിൽ, കെ.പി മഹമൂദ്, മുസ്തഹ്സിൻ ടി.പി എന്നിവർ സംസാരിച്ചു.