NREG വർക്കേഴ്സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ നടത്തി

 


ചട്ടുകപ്പാറ:- കൂലി കുടിശ്ശിക അടിയന്തിരമായും വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുത്താനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, മതിയായ ലേബർ ബഡ്ജറ്റ് സംഖ്യ അനുവദിക്കുക, കൂലി 600 രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുന്നയിച്ചുകൊണ്ട് NREG വർക്കേർസ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടുകപ്പാറ പോസ്റ്റാപ്പീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. 

ഏറിയ സെക്രട്ടറി കെ. മനോജ് ഉൽഘാടനം ചെയതു.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സി.സുജാത അദ്ധ്യക്ഷത വഹിച്ചു.CITU ഏറിയ പ്രസിഡണ്ട് കെ.നാണു, കെ.പ്രിയേഷ് കുമാർ, പി.ദിവാകരൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി കെ.എം ഷീബ സ്വാഗതം പറഞ്ഞു.കെ.അശോകൻ നന്ദി രേഖപ്പെടുത്തി.



Previous Post Next Post