പള്ളിപ്പറമ്പ് :- SKJM കമ്പിൽ റെയിഞ്ചിന്റെ ആഭിമുഖ്യത്തിൽ മുസാബഖ നവംബർ 4,5 തീയ്യതികളിൽ തൈലവളപ്പ് റൗളത്തുൽ മദ്റസയിൽ മർഹൂം മൊയ്തു മാസ്റ്റർ നഗറിൽ നടക്കും.
നവംബർ 4 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് അലി ഹാശിം ബാഅലവി തങ്ങൾ പതാക ഉയർത്തും. 4.30 ന് തൈലവളപ്പ് ജുമാമസ്ജിദ് ഖത്വീബ് ഡോ: അബു ഫിർനാസുദീൻ അസ്ഹരി ദാരിമി അസ്അദനി പ്രാർത്ഥനക്ക് നേതൃത്വം നൽകും. മയ്യിൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ടി. പി സുമേഷ് ഉദ്ഘാടനം ചെയ്യും. SKJM കണ്ണൂർ ജില്ലാ പ്രസിഡന്റ് മാണിയൂർ അബ്ദുൽ റഹ്മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തും. SKJM കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് മൗലവി അടിച്ചേരി മുസാബഖ അവതരണം നടത്തും. ബുർദ, മൗലിദ്, മാഷപ്പ് തുടങ്ങിയ ജനറൽ മത്സരങ്ങൾ നടക്കും.
നവംബർ 5 ഞായറാഴ്ച രാവിലെ 7 ന് മുസാബഖ. ഇസ്ലാമിക കലാസാഹിത്യ മത്സരം നടക്കും. വൈകുന്നേരം 6 മണിക്ക് സമാപന സമ്മേളനം കമ്പിൽ റെയിഞ്ച് മുസാബഖ സമിതി ട്രഷറർ ഹംസ മൗലവി ഉദ്ഘാടനം ചെയ്യും. തൈലവളപ്പ് മഹല്ല് പ്രസിഡന്റ് നൗഷാദ് ദാരിമി അധ്യക്ഷത വഹിക്കും. SKMMA കമ്പിൽ റെയിഞ്ച് പ്രസിഡണ്ട് അബ്ദുൽ അസീസ് ഹാജി ചാമ്പ്യൻഷിപ്പ് പ്രഖ്യാപനവും തൈലവളപ്പ് മഹല്ല് ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ ഹാജി ഓവറോൾ ചാമ്പ്യൻഷിപ്പ് വിതരണവും തൈലവളപ്പ് മഹല്ല് ട്രഷറർ അഷ്റഫ് ഹാജി കെ കെ റണ്ണേഴ്സ് അപ്പ് വിതരണവും നിർവഹിക്കും. SKMMA കമ്പിൽ റെയിഞ്ച് സെക്രട്ടറി മൊയ്തീൻകുട്ടി നണിയൂർ കലാ പ്രതിഭ പുരസ്കാരം നൽകും.SKJM കമ്പിൽ റെയിഞ്ച് വൈസ് പ്രസിഡണ്ട് അമീർ ദാരിമി പാമ്പുരുത്തി ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് പ്രഖ്യാപിക്കും . SKJM കമ്പിൽ റെയിഞ്ച് ജോയിൻ സെക്രട്ടറി മുശ്താഖ് ദാരിമി സമ്മാനവിതരണം നടത്തും.