UAE - യിലെ KASS സ്പോർട്സ് വിംങിന്റെ കമ്പിൽ പ്രീമിയർ ലീഗ് സീസൺ 2 ഫുട്ബോൾ ടൂർണ്ണമെൻ്റ് നവംബർ 5ന് ദുബായിൽ


ദുബൈ :- UAE യിലുള്ള കമ്പിൽ പ്രദേശത്തെ സ്പോട്സ് പ്രേമികളുടെ മേള എന്നറിയപ്പെടുന്ന കമ്പിൽ പ്രീമിയർ ലീഗ് (KPL സീസൺ 2) നവംബർ 5 ഞായറാഴ്ച വൈകുന്നേരം 3 മണി മുതൽ ദുബൈ ഖിസീസിൽ ലുലു മാളിനടുത്തുള്ള ശബാബ് അൽ അഹ് ലി ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടത്തക്കും.

കൊളച്ചേരി പഞ്ചായത്ത് പരിതിയിലുള്ള പ്ലെയേർസിനെ കൂടാതെ ഈ സീസണിൽ മയ്യിൽ പഞ്ചായത്ത്, നാറാത്ത്‌ പഞ്ചായത്ത് പ്രദേശങ്ങളിലെ പ്രഗൽഭ താരങ്ങൾ ബൂട്ടണിയുന്നു. പ്രമുഖ 8 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെൻ്റിൽ KASS UAE പ്രസിഡണ്ട് അഹമ്മദ് കമ്പിലിനെ കൂടാതെ വ്യവസായ പ്രമുഖനും സാമൂഹിക സംസ്കാരിക ജീവകാരുണ്യ മേഖലകളിൽ നിറ സാന്നിധ്യം എം.കെ മുസ്തഫ ഹാജി മുഖ്യാതിധിയായി പങ്കെടുക്കുന്നു.

Previous Post Next Post