കൊളച്ചേരി :- നവകേരള സദസ്സിനു ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൊളച്ചേരി പഞ്ചായത്തിലും UDF തീരുമാനം നടപ്പിലാക്കും. നവകേരള സദസ്സിനു ഫണ്ട് അനുവദിക്കാൻ പാടില്ല എന്ന യു ഡി എഫ് തീരുമാനിക്കുകയും ആയത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുകുകയും ചെയ്തിരുന്നു.
സർക്കാർ നവകേരള സദസ്സ് നടത്തി പണം ധൂർത്തടിക്കുകയാണെന്നാണ് UDF ആരോപിക്കുന്നത്. അത് കൊണ്ട് തന്നെ നവകേരള സദസ്സ് ബഹിഷ്ക്കരിക്കാൻ UDF നേരത്തെ തന്നെ തീരുമാനമെടുക്കുകയും UDF ഭരണം നിലനിൽക്കുന്ന പഞ്ചായത്ത്, നഗരസഭാ കോർപ്പറേഷനുകൾ പരിപാടിയിൽ നിന്നും വിട്ടു നിന്നിരുന്നു. കൊളച്ചേരി പഞ്ചായത്തും ഇതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ബഹിഷ്കരിച്ചിരുന്നു.നേരത്തെ തന്നെ കണ്ണൂർ കോർപ്പറേഷനും ശ്രീകണ്ഠാപുരം നഗരസഭയും തുക നൽകാൻ കഴിയില്ലെന്ന നിലപാട് കൈക്കൊണ്ടിരുന്നു.
നവകേരള സദസ്സിനായി തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. ഗ്രാമ പഞ്ചായത്തുകൾ അമ്പതിനായിരവും മുൻസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷവും കൊടുക്കണം. കോർപ്പറേഷൻ്റെ ക്വാട്ട രണ്ടു ലക്ഷവും ജില്ലാ പഞ്ചായത്ത് 3 ലക്ഷവും നൽകണം.
എന്നാൽ ഈ ഫണ്ട് നൽകേണ്ടതില്ലെന്ന് UDF കഴിഞ്ഞ ദിവസം തീരുമാനിക്കുകയും UDF ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കുലർ നൽകുകയും ചെയ്തിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ കോർപ്പറേഷനും ശ്രീകണ്ഠാപുരം നഗരസഭയും തുക നൽകാൻ കഴിയില്ലെന്ന നിലപാട് കൈക്കൊണ്ടിരുന്നു.
ഇന്ന് ചേർന്ന കൊളച്ചേരി ഗ്രാമപഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ യു ഡി ഫ് അംഗങ്ങൾ ഒറ്റകെട്ടായി പണം നൽകേണ്ടതില്ലെന്ന തീരുമാനം കൈക്കൊള്ളുകയാണ് ഉണ്ടായത്. LDF അംഗങ്ങൾ പ്രസ്തുത തീരുമാനത്തിൽ വിയോജനം രേഖപ്പെടുത്തുകയുമുണ്ടായി.