പുനർ നിർമ്മിച്ച പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ 12 ന് എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവഹിക്കും

 


പള്ളിപ്പറമ്പ് :- പുനർ നിർമ്മിച്ച പള്ളിപ്പറമ്പ് ഗവൺമെന്റ് എൽ.പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ 12 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ മുഖ്യാതിഥിയാകും. ബിൽഡിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സാബു റിപ്പോര്‍ട്ട് അവതരണം നടത്തും.

പി.കെ പ്രമീള, കെ.താഹിറ, എം.സജിമ, പ്രസീത ടീച്ചർ, നിസാർ.എൽ, കെ.ബാലസുബ്രഹ്മണ്യൻ, അസ്മ കെ.വി, പി.വി വത്സൻ മാസ്റ്റർ, ജാൻസി ജോൺ, ഗോവിന്ദൻ എടാടത്തിൽ, അഭയൻ.ബി, കെ.കെ മുസ്തഫ, എം.ദാമോദരൻ, കെ.പി ശശിധരൻ, പി.സുരേന്ദ്രൻ മാസ്റ്റർ, ഇ.പി ഗോപാലകൃഷ്ണൻ, കെ.പി മഹമൂദ്, സി.എം മുസ്തഫ ഹാജി തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിക്കും. സംഘാടകസമിതി കൺവീനർ കെ.മുഹമ്മദ് അഷ്റഫ് സ്വാഗതവും പള്ളിപ്പറമ്പ് ജി.എം.എൽ.പി സ്കൂൾ എച്ച്.എം കാഞ്ചന നന്ദിയും രേഖപ്പെടുത്തും.

Previous Post Next Post