കൊളച്ചേരി ഗ്രാമപഞ്ചായത്ത് എടക്കൈ 15-ാം വാർഡ് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പ്രഖ്യാപനം നടന്നു


കൊളച്ചേരി :- തളിപ്പറമ്പ നിയോജക മണ്ഡലം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ യജ്ഞം - ഇടം കൊളച്ചേരി ഗ്രാമപഞ്ചായത്ത് എടക്കൈ 15-ാം വാർഡിൽ പ്രഖ്യാപനം നടത്തി. വളവിൽചേലേരി പ്രഭാത് വായനശാലയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ ശൈലി പുതിയ തലമുറക്കൊപ്പം പഴയ തലമുറയും സ്വീകരിച്ചു കഴിഞ്ഞുവെന്നും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ പറഞ്ഞു. പരിപാടിയിൽ ആർ.പിമാരെ ആദരിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ഇടം - സപ്ലിമെന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് കോർഡിനേറ്റർ പി.പി. ദിനേശന് നൽകി പ്രകാശനം ചെയ്തു.

വാർഡ്‌തല ഡിജിറ്റൽ സാക്ഷരതാ കമ്മിറ്റി ചെയർമാൻ പി.വി വത്സൻ മാസ്റ്റർ, ഡിജിറ്റൽ സാക്ഷരതാ കമ്മിറ്റി വാർഡ് കൺവീനർ, വിനോദ് തായക്കര, കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഇ.കെ അജിത, എം.റാസിന, കെ.അനിൽകുമാർ, കെ.സി സീമ, വി.വി ഗീത, മറ്റു ഭാരവാഹികളായ ഹരികൃഷ്‌ണൻ, പി.സുലോചന, രാധാകൃഷ്‌ണൻ, സി.വി രാജൻ, പി.കെ ദീപ,വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

Previous Post Next Post