ഹജ്ജ് അപേക്ഷ ക്ഷണിച്ചു ; അവസാന തീയ്യതി ഡിസംബർ 20


കരിപ്പൂർ :- അടുത്ത വർഷത്തെ ഹജ്ജ് യാത്രയ്ക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഈ മാസം 20 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. 2025 ജനുവരി 31 വരെ കാലാവധിയുള്ള മെഷീൻ റീ ഡബ്ൾ പാസ്പോർട്ട് വേണം. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ അടുത്ത ദിവസം വെബ്സൈറ്റിൽ ലഭിക്കും.

കേന്ദ്രഹജ്ജ്  കമ്മിറ്റിയുടെയും (hajcommittee.gov.in) സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും (keralahajcommittee. org) വെബ്സൈറ്റുകളിൽ അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. Hajsuvidha എന്ന മൊബൈൽ ആപ്പ്  വഴിയും അപേക്ഷിക്കാം.

ഹജ്ജ് ഹൗസ് ഫോൺ: 0483 2710717.

Previous Post Next Post