തിരുവനന്തപുരം :- വൈദ്യുതിക്ക് ജനുവരിയിലും 19 പൈസ സർചാർജ് തുടരും. ജനുവരിയിൽ കെ.എസ്.ഇ.ബി നേരിട്ട് 10 പൈസ ചുമത്തി ഉത്തരവായി. ഒമ്പത് പൈസ നേരത്തേ റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിരുന്നു. ഇതുകൂടി ചേർന്നതാണ് 19 പൈസ. ഡിസംബറിലും 19 പൈസ ഈടാക്കിയിരുന്നു.
നവംബറിൽ വൈദ്യുതി വാങ്ങാൻ അധികമായി ചെലവിട്ട പണമാണ് ജനുവരിയിൽ സർചാർജായി ഈടാക്കുന്നത്.