പത്തനംതിട്ട :- ഡിസംബർ 31 മുതൽ ജനുവരി 15 വരെ ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആയി. ഇക്കാലയളവിൽ പ്രതിദിനം 80,000 പേർക്കാണ് വെർച്വൽ ക്യൂ ബുക്കിങ് അനുവദിച്ചിരുന്നത്. എല്ലാദിവസവും ഇത്രയും പേർ വീതം ബുക്കു ചെയ്തു കഴിഞ്ഞുവെന്ന് ശബരിമല അഡ്മിനി സ്ട്രേറ്റീവ് ഓഫീസർ ഒ.ജി ബിജു അറിയിച്ചു.
പ്രതിദിനം പതിനായിരം പേർക്ക് സ്പോട്ട് ബുക്കിങ്ങും നടത്താം. 30-ന് വൈകീട്ട് അഞ്ചിനേ നട തുറക്കൂവെന്നതിനാൽ അന്ന് വെർച്വൽക്യൂ ബുക്കിങ് 26,000 എന്ന് നിജപ്പെടുത്തി. ഈ 26,000-വും ബുക്കുചെയ്തു. ഇതിനുപുറമേ 10000 സ്പോട്ട് ബുക്കിങ്ങും ഉണ്ടായിരിക്കും. തിരക്ക് വർധിക്കുമെന്ന് ദേവസ്വം ബോർഡും പോലീസും കരുതുന്ന ജനുവരി 14, 15 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിങ് 50,000 എന്നും നിജപ്പെടുത്തി.