ശബരിമല കാനന പാതയിൽ അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു


ഇടുക്കി :- സത്രം - പുല്ലുമേട് കാനന പാതയിൽ അയ്യപ്പഭക്തൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ള (46) യാണ് മരിച്ചത്. സീതക്കുളത്തിന് സമീപം സീറോ പോയിന്റ് എന്ന സ്ഥലത്ത് വച്ചാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ അടുത്ത് ഉണ്ടായിരുന്ന വനം വകുപ്പ് ആ‍ര്‍ ആര്‍ ടി ടീമും ആരോഗ്യ വകുപ്പ് ജീവനക്കാരുമെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Previous Post Next Post