കമ്പിൽ :- കമ്പിൽ മാപ്പിള ഹൈസ്കൂൾ 1996 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ വാർഷിക സംഗമവും ഗുരു സമാഗമവും 'മധുരിക്കും ഓർമ്മകൾ' ഡിസംബർ 24 ന് ഞായറാഴ്ച്ച കമ്പിൽ മാപ്പിള ഹൈസ്കൂളിൽ വെച്ച് നടക്കുന്നു. പരിപാടിയുടെ ഉദ്ഘാടന കർമ്മം മയ്യിൽ എസ്.ഐ. പ്രശോഭ്. എം നിർവ്വഹിക്കും. ചടങ്ങിൽ അതിഥികളായി സിനിമാതാരങ്ങളായ കൊല്ലം തുളസി, നീനാ കുറുപ്പ്, അരിസ്റ്റോ സുരേഷ് എന്നിവർ പങ്കെടുക്കുന്നു. അധ്യാപകരും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കുന്നു.
സംഗമത്തോടനുബന്ധിച്ച് നൃത്ത നൃത്യങ്ങളും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സംഗമത്തിൽ പങ്കെടുക്കുന്നതിനായി 1995-96 വർഷത്തിൽ SSLC പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികൾ 9447449332, 9061626310 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.