മയ്യിൽ :- ഐ.എം എൻ എസ് ഗവ: ഹയർ സെക്കൻ്ററി സ്കൂൾ മയ്യിൽ 1984 എസ് എസ് എൽ സി കൂട്ടായ്മയായ 'മഷിത്തണ്ട് ' ഒരു വർഷമായി വാട്സാപ്പിലൂടെ നടത്തി വരുന്ന സാഹിത്യ സമാജം എന്ന പരിപാടി അമ്പത് ആഴ്ച്ച പൂർത്തിയാക്കി. കാർത്തിക ഓഡിറ്റോറിയത്തിൽ നടന്ന അമ്പതാം അധ്യായം തത്സമയ ആഘോഷം നാടകപ്രവർത്തകനും സിനിമാ സംവിധായകനുമായ ജിജു ഒറപ്പടി ഉദ്ഘാടനം ചെയ്തു.
1983 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ 'തിരുമുറ്റം' സെക്രട്ടറി പി.രാധാകൃഷ്ണൻ ,1985 എസ് എസ് എൽ സി ബാച്ച് കൂട്ടായ്മ 'സ്വാഗതം ഗ്രൂപ്പ് 'പ്രസിഡൻ്റ് ഉഷ.പി.സി.പി, മഷിത്തണ്ട് സെക്രട്ടറി കെ.കെ.വിനോദൻ, ജോ. സെക്രട്ടറിമാരായ തങ്കമണി.ടി.ഒ, ശോഭ.പി.വി, കോ-ഓർഡിനേറ്റർ അനിൽ.സി എന്നിവർ സംസാരിച്ചു. തുടർന്ന് മഷിത്തണ്ട് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി