തയ്യിൽ കൂറുമ്പ ക്ഷേത്രത്തിൽ ഭണ്ഡാരം തകർത്ത് കവർച്ച നടത്തിയ മൂന്നുപേർ പിടിയിൽ
കണ്ണൂർ :- തയ്യിൽ കൂറുമ്പ ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്ത് കവർച്ച നടത്തിയ കേസിൽ മൂന്ന് പേർ പോലീസ് പിടിയിൽ. പള്ളിക്കുന്ന് എടച്ചേരി സ്വദേശി പി.കെ. നിഷിൽ(23), മലപ്പുറം മേൽമുറി സ്വദേശി ആസിഫ് സഹീർ(19), കക്കാട് കുഞ്ഞിപ്പള്ളിയിലെ മുഹമ്മദ് ഷാസ്(18) എന്നിവരെയാണ് കണ്ണൂർ സിറ്റി സി ഐ ബിജു പ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.