കണ്ണൂർ :- മാളിൽ നിന്നുള്ള മലിനജലം പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ പാർക്കിങ്ങ് ഏരിയക്കു സമീപം തുറസ്സായ സ്ഥലത്ത് ഒഴുക്കിവിട്ടതിന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ ജി മാൾ എന്ന സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി. നിശ്ചിത സമയത്തിനു ള്ളിൽ മലിനജല പ്ളാന്റ് പ്രവർത്തനക്ഷമാക്കുന്നില്ലെങ്കിൽ മറ്റ് നിയമ നടപടികൾ സ്വീകരിക്കാനും കണ്ണൂർ കോർപ്പറേഷന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി. മാളിലെ സ്ഥാപനങ്ങളിൽ നിന്നുള്ള ജൈവഅജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ ശേഖരിച്ച് കത്തിക്കാനായി ഇൻസിനേറ്ററിന് സമീപം കൂട്ടി വച്ച നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. മാലിന്യം തരം തിരിക്കാതെ സൂക്ഷിച്ചതിന് ജി മാളിൽ തന്നെ പ്രവർത്തിക്കുന്ന ഹോട്ടൽ രസവതി എന്ന സ്ഥാപനത്തിനും സ്ക്വാഡ് 2000 രൂപ പിഴ ചുമത്തി. പരിശോധനയിൽ തെക്കി ബസാറിലെ തലശ്ശേരി റസ്റ്റോറന്റിൽ നിന്നും ഒറ്റ തവണ ഉപയോഗ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് പതിനായിരം രൂപയും പിഴ ചുമത്തി.
ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വിജേഷ് കുമാർ , ഫിയാസ് ആർ എന്നിവർ പങ്കെടുത്തു.