അഖില കേരള നാടക പുരസ്കാരം ജീജേഷ് കൊറ്റാളിക്ക്


കോഴിക്കോട് :- അഖില കേരള നാടക പുരസ്കാരം ജീജേഷ് കൊറ്റാളിക്ക് . പൂമക്കാട് കലാലയം കനക ജൂബിലി മലയാള സാഹിത്യോത്സവത്തോടനുബന്ധിച്ച് നടത്തിയ അഖില കേരള നാടക രചന മത്സരത്തിലാണ് ജീജേഷ് കൊറ്റാളി പുരസ്കാരം നേടിയത്. "കണ്ടലാൾ" എന്ന നാടകമാണ് പുരസ്കാരം നേടിക്കൊടുത്തത്.

പൂക്കാട് കലാലയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച് കവി സോമൻ കടലൂരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ക്യാഷ് അവാർഡും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. സുരേഷ് ബാബു ശ്രീസ്ഥ, ശശിധരൻ ചെറൂര് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഭരത് പി.ജെ ആന്റണി ദേശീയ സ്പെഷൽ ജൂറി നാടക പുരസ്കാരം, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന നാടക പുരസ്കാരം,കോഴിക്കോട് NATAK അഖില കേരള അടിസ്ഥാനത്തിൽ നടത്തിയ KS ബിമൽ സ്മാരക നാടക പുരസ്കാരം തുടങ്ങിയ നാടക പുരസ്കാരങ്ങൾ ജീജേഷ് കൊറ്റാളി നേടിയിട്ടുണ്ട്. പാപ്പിനിശ്ശേരി ഗവൺമെന്റ് മാപ്പിള എൽ.പി സ്കൂൾ അധ്യാപകനാണ് ജീജേഷ് കൊറ്റാളി.

Previous Post Next Post