കുറ്റ്യാട്ടൂര്‍ എ.എല്‍.പി സ്കൂളില്‍ അലീഫ് ലൈബ്രറി ഉദ്ഘാടനവും അറബി ഭാഷ ദിനാഘോഷവും സംഘടിപ്പിച്ചു


കുറ്റ്യാട്ടൂര്‍ :- കുറ്റ്യാട്ടൂര്‍ എ.എല്‍.പി സ്കൂളില്‍ അലീഫ് ലൈബ്രറി ഉദ്ഘാടനവും അറബി ഭാഷ ദിനാഘോഷവും നടന്നു. കെ.എ മുജിബുള്ള ഉദ്ഘാടനം ചെയ്തു. ഭാഷയുടെ മാസ്മരികത, ഭാഷയില്‍ അലിയാം എന്നീ വിഷയങ്ങളില്‍ തെരൂര്‍ മാപ്പിള എ.എല്‍ പി സ്കൂള്‍ പ്രധാനാധ്യാപകന്‍ പി.വി സഹീര്‍, അധ്യാപകനായ അഷ്റഫ് കോളാരി എന്നിവര്‍ ക്ലാസെടുത്തു. അറബിക് ക്ലബ് വിശദീകരണം ക്ലബ് ചെയര്‍പേഴ്സന്‍ ഷന്‍സ ഫാത്തിമ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എം.പി രാജേഷ് സമ്മാനദാനം നിര്‍വഹിച്ചു.

മദര്‍ പിടിഎ പ്രസിഡന്റ് രേഖ മഹേഷ്, സീനിയര്‍ ടീച്ചര്‍ പി.കെ ശ്രീജ, അധ്യാപകരായ കെ.ഷൈറ, എ.കെ ഹരീഷ്കുമാര്‍, എം.കെ ഷമീറ, പി.പി മുസമ്മദ്റിഹാന്‍ എന്നിവര്‍ സംസാരിച്ചു. അറബിക് എക്സ്പോ, കൈയെഴുത്ത് മാഗസിന്‍, ചിത്രീകരണം, ഹിവാര്‍ പോസ്റ്റര്‍ രചന, വയനാമത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.



Previous Post Next Post