കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂൾ 2023 - 24 വർഷത്തെ ശാസ്ത്രോത്സവ കലോത്സവ വിജയികൾക്കുള്ള അനുമോദനവും ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനവും കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സമീറ സി.വി നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് രേഷ്മ.പി അധ്യക്ഷത വഹിച്ചു. തുടർന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫെറിന ഫ്രെഡിനാന്റ് കൗൺസിലിംഗ് ക്ലാസും നടത്തി.
എം.താരാമണി ടീച്ചർ , വിനോദ് കുമാർ സി.പി, അലി അക്ബർ നിസാമി, ശ്രീമതി : സജിത പി.എസ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. പ്രധാനാധ്യാപിക പ്രസീത സി.എം സ്വാഗതവും നിഷ .എം നന്ദിയും പറഞ്ഞു