കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

 


കൊളച്ചേരി:-മകളെ മാപ്പ് നീതിയെ തോൽപ്പിച്ച ഭരണകൂടമേ മാപ്പില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിൽ സഹായഹ്ന ധർണ സംഘടിപ്പിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീ രജിത് നാറാത്ത് ഉദ്ഘാടനം ചെയ്തു മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെഎം ശിവദാസൻ മുഖ്യ പ്രഭാഷണം നടത്തി എം ടി അനീഷ് , ഗ്രാമ പഞ്ചായത്ത വൈസ് പ്രസിഡണ്ട്എം സജിമ, മുൻ മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യം , മഹിളാ കോൺഗ്രസിൻറെ ജില്ലാ ജനറൽ സെക്രട്ടറി രമണി ടീച്ചർ, സന്ധ്യ, തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു  എംടി അനിൽ, സ്വാഗതവും മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സി കെ സിദ്ധീഖ് ചടങ്ങിന് നന്ദിയും പറഞ്ഞു കെ പി മുസ്തഫ, ടി വി നാരായണൻ , എ. ഭാസ്കരൻ , എ. നാരായണൻ , എം ടി അനില,സുനിത അബൂബക്കർ , പി പി ശാദിലി,സിപി മൊയ്തു,എം പി രജീഷ്, എം.പി.ചന്ദന , എം.പി. അരവിന്ദാക്ഷൻ, കെഎസ്‌യുവിന്റെ പഞ്ചായത്ത് പ്രസിഡണ്ട് ആദിത്യൻ, തുടങ്ങിയവർ കെ അജിത നേതൃത്വം നൽകി.

Previous Post Next Post