മയ്യിൽ:-കണ്ണൂർ ജില്ലാ വനിതാ ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ മലബാർ സിറ്റി എഫ് സി കണ്ണൂർ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് മലബാർ സോക്കർ അക്കാദമി വിമൻസ് ഇരിണാവിനെ പരാജയപ്പെടുത്തി.
ഇന്നത്തെ മത്സരത്തിൽ പ്ളയർ ഓഫ് ദി മാച്ചിന് യങ് ചാലഞ്ചേർസ് ക്ളബ് സ്പോൺസർ ചെയ്ത ട്രോഫി മലബാർ സിറ്റി എഫ് സി യുടെ സാനിയ സുനിലിന് മുൻ കണ്ണൂർ പോലീസ് താരം റിട്ടയേർഡ് പോലീസ് സബ് ഇൻസ്പെക്ടർ കെ കെ പവിത്രൻ നൽകി. ഞായറാഴ്ച വൈ: 5 മണിക്ക് നടക്കുന്ന സമാപന മത്സരത്തിൽ ആർ ജി എസ് വിമൻസ് എഫ് സി പയ്യന്നൂർ ഗേൾസ് ഫുട്ബോൾ അക്കാദമിയെ നേരിടും. തുടർന്ന് കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് സഅദ് പങ്കെടുക്കുന്ന ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എം വി അജിത സമ്മാനദാനം നിർവ്വഹിക്കും.