ശ്രീകണ്ഠപുരം :- കാവുമ്പായി രക്തസാക്ഷികളുടെ സ്മരണയ്ക്ക് ഇന്ന് 76 വയസ്. വൈകുന്നേരം ഐച്ചേരിയിൽ പൊതുസമ്മേളനം നടക്കും. 5 മണിക്ക് രക്തസാക്ഷി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് കൂട്ടുമുഖം പാലം കേന്ദ്രീകരിച്ചു റെഡ് വൊളന്റിയർ മാർച്ച് ഉണ്ടായിരിക്കും.
കരക്കാട്ടിടം നായനാരുടെ ചൂഷണത്തിനെതിരെ 1946 ഡിസംബർ 30ന് പുലർച്ചെ കാവുമ്പായിക്കുന്നിൽ സംഘം ചേർന്ന കർഷകർക്കു നേരെ എംഎസ്‌പിക്കാർ യന്ത്രത്തോക്ക് ഉപയോഗിച്ചു വെടിവെച്ചു. പുളുക്കൂൽ കുഞ്ഞിരാമൻ, ആലോറമ്പൻ കൃഷ്ണൻ, തെങ്ങിൽ അപ്പ നമ്പ്യാർ, മഞ്ഞേരി ഗോവിന്ദൻ, പി.കുമാരൻ എന്നിവർ രക്തസാക്ഷികളായി. 5 പേർ വെടിയേറ്റു മരിച്ച കാവുമ്പായിക്കുന്നിൽ ഇപ്പോൾ സ്മാരക സ്തൂപമുണ്ട്.