പ്ലാസ്റ്റിക്കിനെ തുരത്താൻ നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിലെ കുട്ടിപ്പട്ടാളം


പറശ്ശിനിറോഡ് :- പ്ലാസ്റ്റിക് രഹിത സുന്ദര ഗ്രാമത്തിനായി കൈകോർക്കുകയാണ് കുട്ടികളുടെ 'ഗ്രീൻ ആർമിയും'. നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി.സ്കൂളിലെ ഹരിത ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സുന്ദര ഗ്രാമം പദ്ധതി തുടങ്ങിയത്. നാടിനെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി പറശ്ശിനി റോഡിന് ഇരുവശവും കുട്ടികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പി.ടി.എ പ്രസിഡന്റ് യു.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ടി.എം പ്രീത അധ്യക്ഷയായി. 

ചാക്കു കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുട്ടികൾ ശേഖരിച്ചത്. ഇവയെല്ലാം ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു. വീടുകളിൽ ബോധവത്കരണം നടത്തുന്നതിനായി കുട്ടികളുടെ സർവേയും തുടങ്ങി.

ടി.പി രേഷ്മ, എ.അശ്വന്ത്, കെ.ശ്രേയ, വി.പി രാഗേഷ്, ടി.പി ഷൈമ, വി.സുശീല ഹരിതസേന അംഗം സുനിത തുടങ്ങിയവർ നേതൃത്വം നൽകി.





Previous Post Next Post