യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു


കണ്ണൂർ :- യൂത്ത് കോൺഗ്രസിന് സംഘടനാ തിരഞ്ഞെടുപ്പിലൂടെ കരുത്തുറ്റ നേതൃത്വത്തെ ലഭിച്ചുവെന്നും ജന ജീവിതം ദുസ്സഹമാക്കുന്ന ഭരണകൂടത്തിനെതിരെ സമര രംഗത്തേക്കിറങ്ങാനും ഭരണകൂട നെറികേടുകളെ ചോദ്യം ചെയ്യാനും കരുത്തുള്ള നേതൃത്വമാണ് യൂത്ത് കോൺഗ്രസ്സിന് ലഭിച്ചിരിക്കുന്നത് എന്നും കെ.സുധാകരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ടായായി തിരഞ്ഞെടുക്കപ്പെട്ട വിജിൽ മോഹനന്റെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരരംഗത്ത് ഇറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന കേസുകളിൽ കെപിസിസി സംരക്ഷണമൊരുക്കും എന്നും ഒരു പ്രവർത്തകനും നിരാശനാകേണ്ടി വരില്ലെന്നും കെ.സുധാകരൻ എം.പി പറഞ്ഞു.

ചടങ്ങിൽ വി.രാഹുൽ അധ്യക്ഷത വഹിച്ചു. നേതാക്കളായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ,സണ്ണി ജോസഫ് എം എൽ എ, ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യൻ,കെ ജയന്ത്, മുൻ ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസ്, നേതാക്കളായ മുഹമ്മദ്‌ ബ്ലാത്തൂർ,പി ടി മാത്യു,, വി. എ നാരായണൻ, എ ഡി മുസ്തഫ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കി, വി കെ. ഷിബിന, ജോമോൻ ജോസ്, മിഥുൻ മോഹൻ,അഡ്വ. വി പി അബ്ദുൾ റഷീദ് ,റോബർട്ട്‌ വെള്ളാംവെള്ളി,മുഹ്സിൻ കാതിയോട്, മേയർ ടി ഒ മോഹനൻ, ഡോ കെ വി ഫിലോമിന,റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ, പി മുഹമ്മദ്‌ ഷമ്മാസ്, അതുൽ എം സി, കെ കമൽജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post