നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒപ്പം വയോജന സംഗമം പുല്ലൂപ്പി ടൂറിസം സെന്ററിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ശ്യാമള അധ്യക്ഷത വഹിച്ചു.
ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി.ഗിരിജ, പഞ്ചായത്ത് സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.സനീഷ്, ഐ സി ഡി എസ് സൂപ്പർ വൈസർ റസീല കെഎൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വയോജനങ്ങളുടെ കലാ മത്സരങ്ങളും ഗെയിമുകളും അരങ്ങേറി.