കണ്ണൂർ :- മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ കൺവെൻഷൻ നടന്നു. സിഐടിയു ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം. സി. ഹരിദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. അനിൽകുമാർ സംഘടന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു.
ക്ഷേത്രജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും മലബാർ ദേവസ്വം നിയമപരിഷ്കരണവും നടപ്പിലാകാത്തതിനെതിരെ ജനുവരി 16, 17 തീയ്യതികളിൽ കോഴിക്കോട് മലബാർ ദേവസ്വം കമ്മീഷണർ ഓഫീസിനു മുൻപിൽ സമരം നടത്തുമെന്നും അനിൽ കുമാർ അറിയിച്ചു. ജില്ലാ സെക്രട്ടറി സി. വി ദാമോദരൻ സ്വാഗതവും . ടി.കെ സുധി നന്ദിയും പറഞ്ഞു.