കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് കുടുംബശ്രീ അംഗങ്ങൾക്ക് കോഴിയും കൂടും വിതരണം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അസ്മ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്റെ സി ഇ എഫ് വായ്പ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 18500 രൂപയ്ക്ക് 20 കോഴിയും ഹൈടെക് കൂടും ആണ് അംഗങ്ങൾക്ക് വിതരണം ചെയ്തത്. ചടങ്ങിൽ വാർഡ് മെമ്പർമ്മാരായ കെ.പി അബ്ദുൽ സലാം, കെ.പി നാരായണൻ സിഡിഎസ് മെമ്പർമാർ കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സിഡിഎസ് ചെയർപേഴ്സൺ ദീപ പി.കെ സ്വാഗതവും CRP ദീപ.എം നന്ദിയും പറഞ്ഞു.