ഇ എം എസ് സ്മാരക പ്രസംഗമത്സരത്തിന് തുടക്കമായി
കണ്ണൂർ :- ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഇ എം എസ് സ്മാരക പ്രസംഗ മത്സരത്തിന് തുടക്കമായി. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ വനിത കോളേജില്‍ നടന്ന മത്സരം യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ ഉദ്ഘാടനം ചെയ്തു. കമ്മീഷന്‍ അംഗം റെനീഷ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ വൈഷ്ണവ് മഹേന്ദ്രന്‍, പി പി രണ്‍ദീപ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ ടി ചന്ദ്രമോഹന്‍, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ തീര്‍ത്ഥ, യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷദാ തുടങ്ങിയവര്‍ പങ്കെടുത്തു. മത്സരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്‍പതിലധികം പേര്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനതുകയും ഇ എം എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.