മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെയും ആസ്റ്റർ ലാബ് മയ്യിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ രക്ത പരിശോധന ക്യാമ്പ് ഡിസംബർ 9,10 തീയ്യതികളിൽ മയ്യിൽ ജിഷ വാടക സ്റ്റോറിന് സമീപം നടക്കും. സൗജന്യ ഷുഗർ , കൊളസ്ട്രോൾ പരിശോധന ക്യാമ്പിൽ നടക്കും.
വർത്തമാന കാലത്ത് വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളെ തിരിച്ചറിഞ്ഞ് രോഗമുക്തിക്കായ് വേണ്ട മുൻകരുതലുകളും, ഭക്ഷണ രീതികളിൽ വരുത്തേണ്ട മാറ്റങ്ങളും ഉൾക്കൊണ്ട് രോഗമുക്തമായ നല്ല നാളേയ്ക്കായി മനസ്സും, ശരീരവും സജ്ജമാക്കുവാൻ മുഴുവൻ ആളുകളെയും പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
KVVES മയ്യിൽ യൂണിറ്റ് അംഗങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ, മയ്യിലിന്റെ വ്യാപാര മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികൾ, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരേയും സൗജന്യ രക്ത പരിശോധനയിൽ പങ്കെടുപ്പിക്കുന്നതാണ്.,ഈ ദിവസം ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ നിരക്കിൽ മറ്റ് വിപുലമായ ടെസ്റ്റ് പേക്കേജുകൾ ലഭ്യമാണ്.
മുൻകൂട്ടി പേര് രെജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യ പരിശോധന ലഭിക്കുക. ബുക്കിങ്ങിന് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക 8089452847, 9744002733, 99612 05822