കൊളച്ചേരി പഞ്ചായത്തുതല വിജ്ഞാനോത്സവം നടത്തി


ചേലേരി: -
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിജ്ഞാനോത്സവം കൊളച്ചേരി പഞ്ചായത്തുതലത്തിൽ ചേലേരി എ യു പി സ്കൂളിൽ നടന്നു. ഹെഡ് ടീച്ചർ എ അജിതയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ കെ അജിത ഉദ്ഘാടനം ചെയ്തു.പി.ശശിധരൻ, പി.സൗമിനി, വിനോദ് തായക്കര, പി.വിനോദ് തുടങ്ങിയവർ സംസാരിച്ചു.എം.പി ശ്രീശൻ സ്വാഗതവും സി.മാധവ് നന്ദിയും പറഞ്ഞു.

വി.വി.ശ്രീനിവാസൻ, എം.സുധീർ ബാബു, എം.കെ.രാജിനി, ആദർശ്, ദീഷ്ണ, അഞ്ജു തുടങ്ങിയവർ നേതൃത്വം നൽകി.എ.അജിത ടീച്ചർ, പി ശശിധരൻ മാസ്റ്റർ പി.ടി.എ പ്രസിഡൻ്റ് ഒ.മനോജ് എന്നിവർ ചേർന്ന് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കൊളച്ചേരി പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു. താഴെ പറയുന്ന കുട്ടികളെ മേഖലാ തലത്തിലേക്ക് തെരഞ്ഞെടുത്തു.

എൽ പി.വിഭാഗം

ദേവനന്ദ.എ (ചേലേരി എ യു പി സ്കൂൾ)

ആരുഷി സ്നേഹജ് (നണിയൂർ എ എൽ പി സ്കൂൾ)

സന്മയ.പി.( ഇ പി.കെ എൻ എസ്,കൊളച്ചേരി)

മുഹമ്മദ് സഫ് വാൻ (ജി എം എൽ പി ചേലേരി )

സപന്യ ( കമ്പിൽ എ എൽ പി സ്കൂൾ)

യു.പി.വിഭാഗം

ഹംന സീനത്ത് (കമ്പിൽ മാപ്പിള എച്ച് എസ് )

ഫാത്തിമ.വി .സി .( കൊളച്ചേരി എ.യു.പി)

വഫ ഫാത്തിമ (ചേലേരി എ യു പി )

നിഹാര.കെ (ചേലേരി എ യു പി )

മെഹറിൻ റന (കമ്പിൽ മാപ്പിള എച്ച് എസ് )

ദിയാന. കെ.പി.( കമ്പിൽ മാപ്പിള എച്ച് എസ് )

ഫിദ.പി.പി.(കമ്പിൽ മാപ്പിള എച്ച്.എസ്)









Previous Post Next Post