കണ്ണൂർ :- വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു. കൂത്തുപറമ്പ് - കണ്ണൂർ റൂട്ടിൽ സർവീസ് നടത്തിയ ബസിൻ്റെ ഡ്രൈവർ മുഹമ്മദ് സഫ്വാൻ കഴിഞ്ഞ ദിവസം മൊബൈൽ ഫോണിൽ സംസാരിച്ച് ഒരു കൈകൊണ്ടാണു വാഹനമോടിച്ചത്. എൻഫോ ഴ്സസ്മെന്റ് സ്ക്വാഡിലെ അസിസ്‌റ്റൻ്റ് എംവിഐ ആർ.സനൽ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് എൻഫോഴ്സസ്മെന്റ് ആർടിഒ സി.യു മുജീബ് നടപടിയെടുത്തത്.
ഡ്രൈവറെ ഒരാഴ്ച എടപ്പാളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രെയ്നിങ് ആൻഡ് റിസർച്ച് പരിശീലന കേന്ദ്രത്തിലേക്ക് അയയ്ക്കാനും ഉത്തരവിട്ടു.