വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി പ്രക്ഷോഭ യാത്ര നടത്തി


കണ്ണാടിപ്പറമ്പ് :- കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി എസ് സി ക്ക്‌ വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രക്ഷോഭ യാത്രയുടെ ഉദ്ഘാടനം കണ്ണാടിപ്പറമ്പ് ടൗണിൽ വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി  ഫൈസൽ മാടായി നിർവഹിച്ചു. മുഹമ്മദ്‌ എം വി അധ്യക്ഷത വഹിച്ചു.

ജാഥ ക്യാപ്റ്റൻ എൻ.എം കോയ, ജില്ലാ സമിതി അംഗം നിഷ്ത്താർ കെ.കെ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ്‌ മുഹമ്മദലി മാലോട്ട് സ്വാഗതവും ജാഫർ പുലൂപ്പി നന്ദിയും പറഞ്ഞു.. വൈകിട്ട് 5 മണിക്ക് പാപ്പിനിശ്ശേരിയിൽ നടന്ന സമാപന സമ്മേളനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു






.

Previous Post Next Post