ശ്രീകണ്ഠപുരം :- പ്രഭാത സവാരിക്കിടെ ബസ് ഇടിച്ച് പെട്രോൾ പമ്പ് ജീവനക്കാരൻ ചെങ്ങളായി പരിപ്പായിലെ SIO ബാബു (52) ആണ് മരിച്ചത് . ഇന്ന് പുലർച്ചെ 5.45 ന് പരിപ്പായിയിലാണ് അപകടം. ഇരിട്ടിയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന സ്വകാര്യബസ് ഇടിച്ചാണ് അപകടം, വിവരമറിഞ്ഞ് എത്തിയ ശ്രീകണ്ഠപുരം പോലീസും ബസ്ജീവനക്കാരും യാത്രക്കാരും ചേർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പതിവായി പ്രഭാത സവാരിക്കിറങ്ങുന്ന ബാബുവിനെ ജോലി ചെയ്യുന്ന പരിപ്പയിലെ ഇൻഡ്യൻ ഓയിൽ കോർപ്പറേഷന്റെ പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് ബസ് ഇടിച്ച് തെറിപ്പിച്ചത്. രാവിലെത്തെ വെളിച്ച കുറവും അപകടത്തിന് കാരണമായതായി പറയുന്നുണ്ട്. നേരത്തെ കണ്ണൂർ ചക്കരക്കൽ അഞ്ചരക്കണ്ടി മട്ടന്നൂർ റൂട്ടിലെ ബസ് കണ്ടക്ടർ ആയിരുന്നു. ഭാര്യ : വിജില
മക്കൾ : അഭിൻ, ഭവ്യ.