ഫാം ടൂറിസത്തിന് അനുമതി നൽകിയില്ലെന്ന് ആരോപിച്ച് കൊളച്ചേരി പഞ്ചായത്തിന് മുന്നിൽ പ്രവാസിയുടെ അനിശ്ചിതകാല നിരാഹാര സമരം


കൊളച്ചേരി :- ഫാം ടൂറിസത്തിനും അനുബന്ധ വ്യവസായത്തിനും പ്രവാസിയായ വ്യവസായിക്ക് പഞ്ചായത്ത് അനുമതി നൽകുന്നില്ലെന്ന് ആരോപിച്ച്  കൊളച്ചേരി പഞ്ചായത്ത് ഓഫീസിനു മുന്നിൽ വ്യവസായിയുടെ നിരാഹാര സമരം. കണ്ണാടിപ്പറമ്പ് സ്വദേശിയായ എം പി മോഹനാംഗനാണ് ഇന്ന് രാവിലെ മുതൽ പഞ്ചായത്തിന് മുന്നിൽ നിരാഹാര സമരം ആരംഭിച്ചത്.

കൊളച്ചേരി പഞ്ചായത്തിലെ പാടിക്കുന്നിന് സമീപത്തായാണ് എം.പി മോഹനാംഗൻ വിവിധ പദ്ധതികൾക്ക്  നിക്ഷേപം നടത്തിയിട്ടുള്ളത്. ഫാം ടൂറിസവുമായി ബന്ധപ്പെട്ട സർവീസ്‌ഡ് വില്ല, അത്യുത്പാദനശേഷിയുള്ള പ്ലാവിൻതോട്ടം തുടങ്ങിയവയ്ക്കായുള്ള അനുമതിക്കായി ഒരു വർഷം കാത്തിരുന്നുന്നിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് മാത്രമേ അനുവദിക്കൂയെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥർ അറിയിച്ചതെന്നാണ് മോഹനൻ പറയുന്നത്. കണ്ണാടിപ്പറമ്പ് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റാണ് എം പി മോഹനാംഗൻ. DCC ജന.സെക്രട്ടറി രജിത്ത് നാറാത്ത് അടക്കമുള്ള നേതാക്കൾ പഞ്ചായത്തിലെത്തി ഷാൽ അണിയിച്ച് നിരാഹാര സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ചു.

അതേ സമയം സംരഭത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് അടക്കം ലഭിക്കാനുണ്ടെന്നും അവ ലഭിച്ചാൽ സർട്ടിഫിക്കറ്റ് നൽകാനാകുമായിരുന്നെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.


Previous Post Next Post