കണ്ണൂർ :- സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച കലാകാര കൂട്ടായ്മ "കലാസരണി " കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നന്മകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുന്ന കലാകാരന്മാരുടെ ജീവിതസായാഹ്നം ദുരിതപൂർണ്ണമാകുന്ന അവസ്ഥ വലിയ സാമൂഹ്യപ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ മുഖ്യാതിഥിയായി.
ഫൗണ്ടേഷൻ ചീഫ് എക്സി. ഓഫീസർ ജി.വിശാഖൻ, ട്രഷറർ കെ.എൻ രാധാകൃഷ്ണൻ, കെ.പി ജയബാലൻ, എച്ച്. വിൽഫ്രഡ് , സിനിമാ സംവിധായകൻ ജിമ്മി കിടങ്ങറ, കെ.സദാനന്ദൻ നായർ , ഹരിദാസ് ചെറുകുന്ന്, ബിന്ദു സജിത് കുമാർ, കൃഷ്ണകുമാർ മങ്കൊമ്പ്, ടി.കെ സരസമ്മ , സുനീഷ് അരങ്ങേത്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ഇന്ത്യയിലും വിദേശത്തും കലാവതരണം നടത്തുന്നതിന് കലാകാരന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒന്നാം ഘട്ട അഭിമുഖവും നടന്നു.