കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ഉണർവുമായി ഹെലി ടൂറിസം പദ്ധതി


എറണാകുളം :- കേരളത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ ഹെലി ടൂറിസം പദ്ധതിയുമായി കേരള വിനോദ സഞ്ചാര വകുപ്പ്. കേരളത്തിൽ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വേഗത്തില്‍ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാനും ആകാശ കാഴ്ചകള്‍ ആസ്വദിക്കാനുമാണ് ഹെലി ടൂറിസം ആരംഭിക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

പദ്ധതിയുടെ ആദ്യഘട്ടത്തിന് 2023 ഡിസംബര്‍ 30ന് എറണാകുളം നെടുമ്പാശേരിയില്‍ തുടക്കം ആവുമെന്നും മന്ത്രി വ്യക്തമാക്കി. നെടുമ്പാശേരി സിയാലിലാണ് ആദ്യ ഘട്ടത്തിന് തുടക്കം കുറിക്കുക.


Previous Post Next Post