എഴുത്തച്ഛനും പൂന്താനവും നവോത്ഥാനത്തിന്റെ സാരഥികൾ


കണ്ണൂർ :- ഭാഷാപിതാവായ എഴുത്തച്ഛനും ഭക്തകവി പൂന്താനവും കേരളീയ നവോത്ഥാനത്തിന്റെ മുഖ്യശില്പികൾ ആണെന്ന് ശ്രീ ശങ്കര പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ മുനീശ്വരൻ കോവിലിൽ ഹരിനാമകീർത്തനത്തെയും ജ്ഞാനപ്പാനയും അധികരിച്ച് അഞ്ചുദിവസത്തെ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മണ്ഡലകാല മഹോത്സവത്തിന്റെ ഭാഗമായി വ്യത്യസ്തമായ വിഷയങ്ങളെ അധികരിച്ച് 11 ആചാര്യന്മാർ നയിക്കുന്ന 41 ദിവസം നീണ്ടുനിൽക്കുന്ന പ്രഭാഷണ പരമ്പര വളരെയേറെ ഭക്തജന ശ്രദ്ധ ആകർഷിച്ചു വരുന്നു. എല്ലാ ദിവസവും പായസ വിതരണവും നടന്നുവരുന്നു.പരിപാടികൾ ഡിസംബർ 27ന് ഗുരുപൂജയോടെ സമാപിക്കും. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സി.കെ ജയചന്ദ്രൻ , പ്രസിഡണ്ട് സി.കെ ശ്രീഹരി, പി.അശോകൻ , എൻ.കെ പത്മരാജൻ , പി.ധനരാജൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.

Previous Post Next Post