പുഴാതി ശ്രീ സോമേശ്വരി ക്ഷേത്രം ശ്രീമദ് ഭാഗവത മഹാസത്രം ; ഊട്ടുപുരയിൽ പാലുകാച്ചി


ചിറക്കൽ :- അഖില ഭാരത ശ്രീമദ്ഭാഗവത മഹാസത്രം അന്നപൂർണേശ്വരിശാല ഊട്ടുപുരയിൽ നാമസങ്കീർത്തനങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാലുകാച്ചൽ കർമ്മം നടന്നു.

 കുറുമാത്തൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് , സോമേശ്വരി ക്ഷേത്രം മേൽശാന്തി വെള്ളിയോട്ടില്ലം വാസുദേവൻ നമ്പൂതിരി, പാചക രത്നം കൊടക്കാട് ചേനപ്രം ഇല്ലത്ത് നാരായണൻ നമ്പൂതിരി , എന്നിവർ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. ചിറക്കൽ രാജപ്രതിനിധി സി.കെ.സുരേഷ് വർമ്മയും ഭാഗവതസത്രം ഭാരവാഹികളും ചടങ്ങിൽ  പങ്കെടുത്തു.

Previous Post Next Post