ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം ആരാധനാ മഹോത്സവത്തിന് നാളെ തുടക്കമാകും


ചേലേരി :- ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആരാധനാ മഹോത്സവം ഡിസംബർ 21 മുതൽ 25 വരെ നടക്കും.

നാളെ ഡിസംബർ 21 വ്യാഴാഴ്ച രാവിലെ ആറുമണിമുതൽ സന്ധ്യയ്ക്ക് 6 മണി വരെ സമ്പൂർണ്ണ നാരായണീയ പാരായണം, വൈകുന്നേരം 7 മണിക്ക് അരങ്ങേറ്റവും നൃത്ത സന്ധ്യയും ഉണ്ടായിരിക്കും.

 ഡിസംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കലവറ നിലയ്ക്കൽ ഘോഷയാത്ര ചന്ദ്രോത്ത് കണ്ടി മടപ്പുരയിൽ നിന്ന് ആരംഭിക്കും. ദീപാരാധനയ്ക്ക് ശേഷം തിരുവതാഴത്തിന് അരി അളക്കൽ, രാത്രി 7 മണിക്ക് സൂപ്പർ മെഗാ ഇവന്റ് ഉണ്ടായിരിക്കും.

ഡിസംബർ 23 ശനിയാഴ്ച ഉത്സവാരംഭം. രാവിലെ 11 മണിക്ക് സിദ്ധാർത്ഥ കുറ്റ്യാട്ടൂർ ആധ്യാത്മിക പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. ദീപാരാധനയ്ക്ക് ശേഷം തിരുവാതിരക്കളി, തുടർന്ന് ഭക്തിഗാനമേള. ഈശാനമംഗലം ദേശവാസികളുടെ കലാസന്ധ്യയും ഉണ്ടായിരിക്കും.

ഡിസംബർ 24 ഞായറാഴ്ച രാവിലെ 11 മണിക്ക് ആധ്യാത്മിക പ്രഭാഷണം.ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. ദീപാരാധനയ്ക്ക് ശേഷം തിരുവാതിരക്കളി, തുടർന്ന് സംഗീത കച്ചേരി അരങ്ങേറ്റം. ഉത്സവാനന്തരം കണ്ണൂർ സംഘ കലാപരിപ്പിക്കുന്ന മൾട്ടി വിഷ്വൽ വിൽകലാമേള.

 ഡിസംബർ 25 തിങ്കളാഴ്ച മഹോത്സവം. രാവിലെ 11 മണിക്ക് പ്രഭാഷണം. ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനം. ദീപാരാധനയ്ക്ക് ശേഷം തിരുവാതിരക്കളി, തുടർന്ന് ഇരട്ട തായമ്പക എന്നിവ ഉണ്ടായിരിക്കും.

Previous Post Next Post