ചേലേരി :- പഠനത്തിനൊപ്പം വിനോദത്തിനും കാരുണ്യത്തിനും അവസരമൊരുക്കി കാരുണ്യത്തക്കാരം സീസണ്‍ രണ്ടിന് ഒരുങ്ങി ചേലേരി എ.യു.പി സ്കൂൾ. വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷത്തിനൊപ്പം അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്നൊരുക്കുന്ന അലിമെന്റോ ഫെസ്റ്റിൽ വിവിധ വിഭവങ്ങൾ ഒരുക്കും.
വീടുകളിൽ നിന്ന് തയാറാക്കി എത്തിക്കുന്ന വിഭവങ്ങൾ വിൽക്കാനും കച്ചവടം നിയന്ത്രിക്കാനും കണക്ക് കൂട്ടാനുമെല്ലാം സ്കൂളിലെ വിദ്യാർഥികൾ തന്നെയാണ് എത്തുന്നത്. പ്രായോഗിക പഠനം നടക്കുന്നതിനൊപ്പം തന്നെ ലഭിക്കുന്ന പണം പൂർണമായും കാരുണ്യ പ്രവർത്തങ്ങൾക്കായി ഉപയോഗിക്കും.