മലപ്പട്ടം :- കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട മുഹമ്മദ് ത്വാഹയുടെ വീട് കോൺഗ്രസ്സ് സേവാദൾ സംസ്ഥാന പ്രസിഡണ്ട് രമേശൻ കരുവാച്ചേരി സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സേവാദൾ കണ്ണൂർ ജില്ല ട്രഷറർ മൂസ പള്ളിപ്പറമ്പ്, സുകുമാരൻ എം.കെ, സുരേഷ് ബാബു മട്ടന്നൂർ എന്നിവരും കൂടെ ഉണ്ടായിരുന്നു.