തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ പൊലീസും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം


തിരുവനന്തപുരം :- തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിൽ പൊലീസും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ വീണ്ടും സംഘർഷം. ഡിസിസി ഓഫീസിന് മുന്നിൽ പൊലീസിനെ പ്രതിരോധിച്ചു കൊണ്ടാണ് പ്രവർത്തകർ നിലയുറപ്പിച്ചിരിക്കുന്നത്. ന​ഗരത്തിന്റെ പല ഭാ​ഗത്തും പ്രവർത്തകർ തടിച്ചു കൂടിയിരിക്കുകയാണ്.

 തിരുവനന്തപുരം ജില്ലയിലെ നവകേരള സദസ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കവേയാണ് സെക്രട്ടറിയേറ്റിന് മുന്നൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. സെക്രട്ടറിയേറ്റ് സംഘർഷത്തിൽ അറസ്റ്റ് ചെയ്ത 4 പേരെ ഡിസിസി ഓഫീസിനു മുന്നിൽ വെച്ച് ബലം പ്രയോഗിച്ച് ഇറക്കി എന്ന് പോലീസ് പറയുന്നു. 

Previous Post Next Post