കണ്ണാടിപ്പറമ്പ് :- കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി എസ് സി ക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം കമ്മിറ്റി നടത്തുന്ന പ്രക്ഷോഭ യാത്ര നാളെ രാവിലെ 9 മണിക്ക് കണ്ണാടിപ്പറമ്പ് ടൗണിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്യും.
ജാഥ ക്യാപ്റ്റൻ എൻ.എം കോയ, നിഷ്ത്താർ കെ.കെ എന്നിവർ സംസാരിക്കും. വൈകിട്ട് 5 മണിക്ക് പാപ്പിനിശ്ശേരി നടക്കുന്ന സമാപന സമ്മേളനം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ മാടായി ഉദ്ഘാടനം ചെയ്യും.