മുല്ലക്കൊടി :- പുരോഗമന കലാസാഹിത്യസംഘം മുല്ലക്കൊടി യൂണിറ്റ് മൈലാഞ്ചി മൊഞ്ച് എന്ന പേരിൽ സംഘടിപ്പിച്ച കലാമേള പി.വി രാജേന്ദ്രന്റെ അധ്യക്ഷതയിൽ സാഹിത്യകാരൻ ഇയ്യ വളപട്ടണം ഉദ്ഘാടനം ചെയ്തു.
മൈലാഞ്ചി ഇടൽ മത്സരത്തിലടക്കം നിരവധി പേർ പങ്കാളികളായി.ചടങ്ങിൽ എം.അസ്സിനാർ, ഷീല നമ്പ്രം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കെ.സി രമേശൻ സ്വാഗതവും കെ.വി അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.