രുചിപ്പെരുമ തീർത്ത് കയരളം നോർത്ത് എ.എൽ.പി സ്കൂളിലെ പലഹാരമേള


മയ്യിൽ :- കയരളം നോർത്ത് എ.എൽ.പി സ്കൂൾ കുട്ടികൾ പലഹാരമേള സംഘടിപ്പിച്ചു. കേക്കും, നെയ്യപ്പവും, കായ്പ്പോളയും, കാരറ്റ്പോളയും, തരിയുണ്ടയും, കലത്തപ്പവും, ഇലയടയും മറ്റും അടങ്ങിയതാണ് പലഹാരമേളയിലെ വിഭവങ്ങളുടെ പട്ടിക. തനത് മലബാർ വിഭവങ്ങളാണ് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് മേളക്കായി ഒരുക്കിയത്.

 നല്ല ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തനത് വിഭവങ്ങൾ പരിചയപ്പെടുത്തുക കൂടിയായിരുന്നു മേളയുടെ ലക്ഷ്യം. പ്രധാനധ്യാപിക എം.ഗീത ഉദ്ഘാടനം ചെയ്തു. എം.പി നവ്യ അധ്യക്ഷയായി. കെ.പി ഷഹീമ, എ.ഒ ജീജ, ശ്രുതി, ധന്യ എന്നിവർ സംസാരിച്ചു. കെ.വൈശാഖ് സ്വാഗതവും വി.സി മുജീബ് നന്ദിയും പറഞ്ഞു.

Previous Post Next Post