കമ്പിൽ സ്കൂൾ പാർലമെന്റ് കായികവേദി ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നിശാലിനെ അനുമോദിച്ചു


പാട്ടയം :- കമ്പിൽ സ്കൂൾ പാർലമെന്റ്  തെരഞ്ഞെടുപ്പിൽ കായികവേദി ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട MSF പാട്ടയം ശാഖ ജനറൽ സെക്രട്ടറി നിശാലിനെ അനുമോദിച്ചു. മുസ്ലിംലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ സ്നേഹോപഹാരം കൈമാറി.

മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാഹുൽ ഹമീദ്, ശാഖ പ്രസിഡണ്ട് ഹനീഫ പാട്ടയം, സെക്രട്ടറി നാസർ.എം, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, ശാഖ പ്രസിഡണ്ട് ബഷീർ, ജന: സെക്രട്ടറി ശമ്മാസ് MSF പഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം, ശാഖ പ്രസിഡണ്ട് ഉനൈസ് എന്നിവർ പങ്കെടുത്തു.


Previous Post Next Post