മയ്യിൽ :- സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിര്യാണത്തിൽ അനുശോചിച്ച് മയ്യിൽ ടൗണിൽ മൗനജാഥയും സർവ്വകക്ഷി അനുശോചന യോഗവും ചേർന്നു.കെ.എം.മനോജ് കുമാർ അധ്യക്ഷനായി. വി. ഉത്തമൻ സ്വാഗതം പറഞ്ഞു.
സി.പി.ഐ മയ്യിൽ മണ്ഡലം സെക്രട്ടറി കെ.വി.ഗോപിനാഥ് സി.പി എം. ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ, കോൺഗ്രസ് നേതാവ് കെ.പി.ശശിധരൻ ബി.ജെ.പി നേതാവ് ബേബി സുനാഗർ, ഇന്ത്യൻ യൂനിയൻ ലീഗ് ടി.വി അസൈനാർ കോൺഗ്രസ് എസ് നേതാവ് രാമചന്ദ്രൻ കെ.സി, ജെ.ഡി.എസ്സ് നേതാവ് പി.പി. വിനോദ് , ഐ.എൻ എൽ നേതാവ് അബ്ദുറഹിമാൻ . കെ.വി.ബാലകൃഷ്ണൻ, കെ.പ്രേമ, വിജേഷ് പി.വി.എന്നിവർ പ്രസംഗിച്ചു.