പള്ളിപ്പറമ്പ് :- വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ പള്ളിപ്പറമ്പ് INC വാരിയേഴ്‌സിന്റെ നേതൃത്വത്തിൽ ആദരിച്ചു. മാധ്യമ പ്രവത്തനരംഗത്തും കലാരംഗത്തും വ്യക്തി മുദ്രകൾ പതിപ്പിച്ച കെ.പി മഹമൂദ്, നൗഷാദ് പി.കെ, വളർന്നു വരുന്ന കൊച്ചു കലാകാരൻ മാസ്റ്റർ നബ്ഹാൻ എന്നിവരെയാണ് മെമെന്റോ നൽകി ആദരിച്ചത്.
ബൂത്ത് പ്രസിഡണ്ട് എ.പി അമീറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കെപിസിസി അംഗവും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ വി.പി അബ്ദുൽ റഷീദ് മുഖ്യാതിഥിയായി. ചടങ്ങിൽ ജയ്‌ഹിന്ദ് യൂണിറ്റ് സെക്രട്ടറി അബ്ദുള്ള കൈപ്പയിൽ, അഡ്മിന്മാരായ റാഫി.കെ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. ജലീൽ എം.വി നന്ദി പറഞ്ഞു.