IRPC ക്കൊപ്പം സ്നേഹ സാന്ത്വനമായി പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റ് ; വാക്കർ വിതരണം ചെയ്തു


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റേയും IRPC ആന്തൂർ ലോക്കൽ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ അർഹരായവർക്ക് വാക്കർ വിതരണം ചെയ്തു. തളിയിൽ AKG വായനശാലയിൽ വെച്ചു നടന്ന ചടങ്ങിൽ IRPC ക്ക് വേണ്ടി കെ.രവീന്ദ്രൻ NSS വളണ്ടിയേഴ്സിൽ നിന്നും വാക്കർ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ  അഞ്ജന.ഇ അധ്യക്ഷത വഹിച്ചു.

കെ.പ്രേമരാജൻ, IRPC ആന്തൂർ ലോക്കൽ കമ്മിറ്റി കൺവീനർ പി.വി രാജേഷ്, AKG വായനശാല പ്രസിഡണ്ട് എ.ഇ രാഘവൻ, പിടിഎ പ്രസിഡണ്ട് എ.ഇ ജിതേഷ് കുമാർ,  വി.പ്രസാദ് മാസ്റ്റർ, എം.പി ഷഹിന ടീച്ചർ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ പ്രിൻസിപ്പൽ രൂപേഷ് പി.കെ സ്വാഗതവും NSS പ്രോഗ്രാം ഓഫീസർ കെ. പ്രവീണ നന്ദിയും പറഞ്ഞു. തുടർന്ന് NSS വളണ്ടിയേഴ്സ് IRPC പ്രവർത്തകർക്കൊപ്പം ഗൃഹസന്ദർശനം നടത്തി.
















Previous Post Next Post