മയ്യിൽ :- കെ എം സി ടി മെഡിക്കൽ കോളേജിൽ നിന്നും MBBS കരസ്ഥമാക്കിയ ഡോക്ടർ ഷബ്നം എ.പി ക്ക് തൈലവളപ്പ് ശാഖ മുസ്ലിംലീഗ് യൂത്ത് ലീഗ് MSS, KMCC, മയ്യിൽ പഞ്ചായത്ത് വനിതാ ലീഗ് എന്നീ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പോയിൽ ഉദ്ഘാടനം ചെയ്തു.എ പി മുസ്തഫ ഹാജി അദ്ധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ട്രഷറർ ടി.വി അസൈനാർ മാസ്റ്റർ, കെ.ജുബൈർ മാസ്റ്റർ, അബ്ദുള്ള.കെ നമ്പ്രം, സുബൈർ പാലത്തുങ്കര, എ.പി സിദ്ധീഖ്, പി പി നബീസ്സ,ശഫീർ കാലടി,സഫീന പി വി എന്നിവർ സംസാരിച്ചു. എം.കെ കുഞ്ഞഹമ്മദ് കുട്ടി സ്വാഗതവും സി.അബ്ദുൽ അസീസ് ഹാജി നന്ദിയും പറഞ്ഞു.